10:21pm 02 November 2026
NEWS
കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം
02/11/2026  10:50 AM IST
nila
കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം

കോന്നി: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. പബ്ലിക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ മാതൃഭാഷ പ്രതിജ്ഞ എടുത്തു.
കടകൽ രാമകൃഷ്ണപിള്ള കോന്നിയുടെ പഴയകാല ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എൻ.എസ്. മുരളി മോഹൻ, ജനാർദ്ദനൻ, എൻ.വി.ജയശ്രീ, 
എസ്.കൃഷ്ണകുമാർ,  
ജി. രാജൻ, ടി.കെ.വിജയകുമാരി, പി.കെ. സോമൻ പിള്ള എന്നിവർ സംസാരിച്ചു. മാതൃഭാഷയെയും നാടിന്റെ സംസ്കാരത്തെയും നെഞ്ചോട് ചേർത്തുപിടിക്കണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് യോഗം സമാപിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img